ആലപ്പുഴ: വിവധ ജില്ലകളില്‍ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി.മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടൂര്‍ പിഒയില്‍ ചവടമൂട് സൗദ് മൻസില്‍ സൗദ് (24), സഹോദരനായ സബിത്ത് (19), തിരുവനന്തപുരം കരമന, കാലടി കോടല്‍ വീട്ടില്‍ കാര്‍ത്തിക്ക് (18) എന്നിവരാണ് അറസ്റ്റിലായത്.