കോഴിക്കോട്: കാറില്‍ കറങ്ങിനടന്ന് നഗരത്തില്‍ വിവിധയിടങ്ങളില്‍ വൻതോതില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചുനല്‍കുന്ന യുവാവ് പോലീസ് പിടിയില്‍.പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോല്‍ വീട്ടില്‍ മിഥുൻ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 22ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രണ്ട് മാസം മുമ്പ് ഓര്‍ക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നല്‍കിയ കേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടെ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് മിഥുൻ അറസ്റ്റിലായത് .