ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം മെയ് 31ന് പുകയില വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗാന്ധി പാർക്കിൽ 2.30ന് മന്ത്രി ജി ആർ അനിൽ ചലിക്കുന്ന എക്സ്ബിഷൻ ആയ ദ ന്തരഥം ഫ്ലാഗ് ഓഫ് ചെയ്തു. പുകയില അല്ല കൃഷി ചെയ്യേണ്ടത്, എന്നും ഭക്ഷ്യ വിളകൾ ആണ് എന്ന w h o മുന്നോട്ടു വയ്ക്കുന്ന സന്ദേശം പ്രചരിപ്പിക്കുക. പ്രസിഡന്റ് ഡോക്ടർ സംഗീത് ചെറിയാൻ, സെക്രട്ടറി ദീബു ജെ മാത്യു, ഡോക്ടർ സംഗീത കുറുപ്പ്, ഡോക്ടർ സിദ്ധാർഥ് തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡബിൾ ഡക്കർ ബസ്സിൽ ഒരു പ്രചരണഎക്സിബിഷൻ നടത്തും.