മലപ്പുറം; സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ഒന്നര പവന്റെ രണ്ട് മാല മോഷ്ടിച്ചു. മലപ്പുറം ജില്ലയിലെ ചെമ്മാടാണ് സംഭവം.മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത്. അതിവിദഗ്ദമായിട്ടായിരുന്നു യുവതിയുടെ മോഷണം.ജ്വല്ലറിയില്‍ എത്തിയ സ്ത്രീ സെയില്‍സ്മാനെ കൊണ്ട് നിരവധി മോഡലുകള്‍ എടുപ്പിക്കുന്നത് കാണാം. ഇങ്ങനെ സെയില്‍സ്മാന്‍ മാല എടുക്കുന്ന തക്കം നോക്കിയാണ് യുവതി സ്വര്‍ണമാല കൈക്കലാക്കിയത്. ഇക്കാര്യങ്ങള്‍ സി സി ടി വിയില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് ശേഷം യുവതി സ്വര്‍ണം വാങ്ങാതെ ജ്വല്ലറിയില്‍ നിന്ന് മടങ്ങുകയായിരുന്നു.യുവതി പോയപ്പോഴാണ് ഒന്നരപ്പവന്റെ രണ്ട് മാലകള്‍ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്.