കൊല്ലം: ഏരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു.ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസില്‍ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വയോധികനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.മുഴുതാങ്ങ് ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ വെച്ച് സിദ്ദീഖിന് ശാരീരിക അസ്വസ്ഥതയുവുകയും ഛര്‍ദിക്കുകയും ചെയ്തു. എന്നാല്‍ സിദ്ദീഖിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ ജീവനക്കാര്‍ കൂട്ടാക്കിയില്ല. ഇവര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ദീഖിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി.ബോധരഹിതനായി കിടന്ന സിദ്ദീഖിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചു.