കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. കാട്ടില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പാണ് ഇന്ന് പുലര്‍ച്ചയോടെ വെടിവെച്ചത്.തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് നാട്ടിലേക്ക് ഇറങ്ങിയ ആനയെ വെറ്റിനറി ഡോക്ടര്‍ അടങ്ങിയ സംഘം മയക്കുവെടി വെക്കുകയായിരുന്നു. അരിക്കൊമ്ബന് നേരെ രണ്ട് തവണ മയക്കുവെടി വെച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റും. ഇതിന് വേണ്ടിയാണ് കുങ്കിയാനകളെ പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്.ആനയെ ഉള്‍കാട്ടിലേക്ക് തന്നെ കയറ്റി വിടുമെന്നാണ് സൂചന. അതേസമയം തുമ്ബിക്കയ്യിലേറ്റ മുറിവിന് ചികിത്സ നല്‍കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്നും വിവരമുണ്ട്.
നാട്ടില്‍ ഇറങ്ങിയാല്‍ മാത്രം വെടിവെക്കുക എന്നതായിരുന്നു തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ച നിലപാട്.