പറ്റ്ന : ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്.ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്.
2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല.