മുംബൈ: സിനിമ സീരിയല്‍ താരവും സംവിധായകനുമായ ഗുഫി പെയിന്റല്‍ അന്തരിച്ചു. 78 വയസായിരുന്നു . നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുംബയിലെ അന്ധേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുഫിയുടെ അനന്തരവനും നടനുമായ ഹിറ്റെൻ പെയിന്റലാണ് ഇൻസ്റ്റാഗ്രാമില്‍ മരണവാര്‍ത്ത അറിയിച്ചത്.ഏറെ നാളായി അസുഖ ബാധിതനായിരുന്ന ഗുഫി പെയിന്റലിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മേയ് 31നാണ് അദ്ദേഹത്തെ മുoബൈ അന്ധേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതിനു മുമ്പ് ഫരീദാബാദിലെ ആശുപത്രിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബയിലേക്ക് മാറ്റുകയായിരുന്നു.