ബംഗളൂരു: എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബസവനഗര്‍ ശോഭ സണ്‍ഫ്ലവറിന് എതിര്‍വശത്തെ എസ്.എല്‍.വി റെസിഡൻസിയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്. ഭര്‍ത്താവ് ആന്ധ്ര റാത്തൂര്‍ സ്വദേശി ശ്രീകാന്തിനൊപ്പം താമസിച്ചുവരുകയായിരുന്നു. ഇരുവരും ഐ.ടി മേഖലയില്‍ ജോലിചെയ്യുകയാണ്. ഒന്നര വയസ്സുകാരിയായ പുനര്‍വി ഏക മകളാണ്.കളമശ്ശേരി ലക്ഷ്മി ഭവനത്തില്‍ ശ്രീനിവാസന്റെയും അജിതയുടെയും മകളാണ് നീതു. സഹോദരൻ: നിധിൻ. പുനര്‍വിയടക്കം കളമശ്ശേരിയിലെ വീട്ടിലാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് നീതുവിന്റെ കുടുംബം ബംഗളൂരുവില്‍ എത്തി. ഓള്‍ ഇന്ത്യ കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ സി.വി. രാമൻ ഹോസ്പിറ്റലില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ സ്വദേശത്തേക്കു കൊണ്ടുപോയി.