കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. കരുനാഗപ്പള്ളി മേടയില്‍ വീട്ടില്‍ മുമ്താസീര്‍ (23) ആണ് പൊലീസ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമീഷണര്‍ മെറിൻ ജോസഫ് അറിയിച്ചു.