വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു ജോബി. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് വാങ്ങി.
ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് തൊടുപുഴ പൊലീസിന്‍ പരാതിപ്പെട്ടത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × one =