അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്പാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി.പിതാവ് സമ്മാനമായി വാങ്ങാനുള്ള യാത്രയിലാണ് വളർമതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ് നാട് സർക്കാറിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ഭർത്താവ് മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകിലെ വാതലിന്‍റെ സമീപത്തെ സീറ്റിലാണ് ഇരുവരും യാത്ര ചെയ്തത്. യാത്രക്കിടെ നിസാര വിഷയത്തില്‍ ഇരുവരും തമ്മില്‍ തർക്കം തുടങ്ങുകയായിരുന്നു. കടന്നല്‍പ്പെട്ടി എന്ന സ്ഥലത്തെത്തിയപ്പോള്‍ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ബസില്‍ നിന്ന് തളളിയിടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × two =