ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ലിൻസി ആഗ്നസിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജസീലാണ് അറസ്റ്റിലായത്.ലിൻസി ആഗ്നസും സുഹൃത്ത് ജസീലും ഇടപ്പള്ളിയിലെ ഹോട്ടലില്‍ കുറച്ചു ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വാക്കുതര്‍ക്കത്തിനിടയില്‍ ലിൻസിയെ ജസീല്‍ ഹോട്ടലില്‍ വച്ച്‌ മര്‍ദ്ദിച്ചത്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ ലിൻസിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്.തലക്ക് അടിയേറ്റും വയറില്‍ ചവിട്ടേറ്റുമൊക്കെ പരിക്കേറ്റ് അബോധാവസ്ഥയിലായിട്ടും ജസീല്‍ യുവതിയെ ആശുപത്രിയിലാക്കിയില്ല. പിറ്റേ ദിവസം വീട്ടുകാരെ വിളിച്ച്‌ ലിൻസിക്ക് സുഖമില്ലെന്നും ശുചിമുറിയില്‍ തെന്നിവീണെന്നും അറിയിച്ചു.രാത്രി വീട്ടുകാരെത്തി ലിൻസിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =