കാസര്‍കോട് 59 കാരനില്‍ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയില്‍

കാസര്‍കോട് 59 കാരനില്‍ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയില്‍. 29 കാരിയായ കോഴിക്കോട് സ്വദേശി റുബീനയുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്.ഇതിന് റുബീനക്ക് കൂട്ടുനിന്നതാകട്ടെ ഭര്‍ത്താവും സുഹൃത്തുക്കളും. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് മധ്യവയസ്‌കന്‍ പൊലീസിനെ സമീപിച്ചത്.
ഒടുവില്‍ പൊലീസൊരുക്കിയ കെണിയില്‍ പ്രതികള്‍ വീഴുകയായിരുന്നു. കാസര്‍കോട് മാങ്ങാട് സ്വദേശിയായ 59കാരനാണ് മുബീനയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയത്. ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി 37കാരനായ ഫൈസല്‍, ഭാര്യ 29കാരി റുബീന, കാസര്‍കോട് ഷിറിബാഗിലു സ്വദേശി സിദീഖ്, മാങ്ങാട് സ്വദേശികളായ ദില്‍ഷാദ്, അബ്ദുല്ലക്കുഞ്ഞി റഫീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ്അറസ്റ്റ് ചെയ്തത്.മാങ്ങാട് കേന്ദ്രീകരിച്ച്‌ സന്നദ്ധ പ്രവര്‍ത്തനം നടത്തിവന്ന മധ്യവയസ്‌കനാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്റെ സൂത്രധാരന്‍ മാങ്ങാട് സ്വദേശി തന്നെയായ ദില്‍ഷാദാണെന്ന് പൊലീസ് പറഞ്ഞു. ദില്‍ഷാദിന്റെ നിര്‍ദ്ദേശപ്രകാരം റുബീന വിദ്യാര്‍ഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളര്‍ന്നു. അതിനിടെ പഠനത്തിനായി ലാപ്‌ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനല്‍കാമെന്ന് പരാതിക്കാരനും സമ്മതിച്ചു.
ഇത് നല്‍കാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടല്‍മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവര്‍ പരാതിക്കാരന്റെ വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചു. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. പേടിച്ച മധ്യ വയസ്‌കന്‍ 10,000 രൂപ അന്നുതന്നെ നല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − fourteen =