വെള്ളറടയില്‍ ഹെല്‍മറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ

വെള്ളറട : വെള്ളറടയില്‍ ഹെല്‍മറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തില്‍ ശാന്തകുമാറിനെയാണ് ( 48) മണികണ്ഠൻ കൊലപ്പെടുത്തിയത്.ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെല്‍മറ്റ് കൊണ്ട് ശാന്തകുമാറിനെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ എട്ടാം തീയതിയാണ് ശാന്തകുമാര്‍ മരണത്തിന് കീഴടങ്ങിയത്.സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴാണ് ശാന്തകുമാര്‍ ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 5 =