ചെന്നൈ: ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്ബതികള്‍ കടലില്‍ മുങ്ങിമരിച്ചു. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയുമാണ് മുങ്ങിമരിച്ചത്.ജൂണ്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാൻ എത്തുകയായിരുന്നു. സ്പീഡ് ബോട്ടില്‍ കയറി കടലില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് വിബുഷ്‌നിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.