ആലപ്പുഴ: നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു.വാരനാട് കാര്‍ത്തികാലയം കാര്‍ത്തികേയൻ (63 ) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ന് ചെങ്ങണ്ട വാരനാട് റോഡില്‍ എൻഎസ്‌എസ് ആയൂര്‍വേദ ആശുപത്രിക്ക് മുൻ വശത്ത് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ കാര്‍ത്തികേയനു സാരമായി പരിക്കേറ്റിരുന്നു.
ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്ത വിട്ടമ്മ പരിക്ക് എല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ട് തലയ്ക്കാണ് കാര്‍ത്തികേയനു പരിക്കേറ്റിരുന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ട കാര്‍ത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികള്‍ ഓട്ടോ ഉയര്‍ത്തി പുറത്ത് എടുത്ത് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.