സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് നിര്‍ദേശമുണ്ട്.
അതിനിടെ തിരുവനന്തപുരം പൊഴിയൂരിലുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കൊല്ലംകോട് ഭാഗത്തെ ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും കടലെടുത്തു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പൊഴിയൂരില്‍ ശക്തമായ കടലാക്രമണം ഉണ്ടായത്..