കാഞ്ഞങ്ങാട്: ബൈക്കില്‍ കറങ്ങി നടന്ന് മദ്യംവില്‍ക്കുന്നയാള്‍ അറസ്റ്റില്‍. കള്ളാര്‍ ആടകത്തെ കരിപ്പാട് ജനാര്‍ദനൻ(46)ആണ് പിടിയിലായത്.രാജപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ച് കൊടുക്കുന്നതിനിടെ ആടകം കള്ള് ഷാപ്പിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇൻസ്പെക്ടര്‍ കൃഷ്ണൻ കെ. കാളിദാസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ടുണ്ട്.