എടത്വാ: സിങ്കപ്പൂരില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തലവടി സ്വദേശിയുടെ കൈയ്യില്‍ നിന്നും പണം തട്ടി മുങ്ങിനടന്ന പ്രതി പിടിയില്‍.കരുവാറ്റ സ്വദേശി ജയചന്ദ്രനാണ് (43) എടത്വാ പോലീസിന്റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്ബില്‍ ഗോപകുമാറിനെ സിങ്കപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു.ഗോപകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വഷണത്തിനിടെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.