ചങ്ങനാശേരി: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഎസ്‌എൻഎല്‍ ജീവനക്കാരൻ മരിച്ചു. മല്ലപ്പള്ളി പൂവത്തുങ്കല്‍ സുനില്‍ കുമാര്‍ (42, ബിഎസ്‌എൻഎല്‍, ചങ്ങനാശേരി) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി എട്ടോടെ ചങ്ങനാശേരി വലിയ കുളത്തായിരുന്നു അപകടം സംഭവിച്ചത്. സുനില്‍ സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയിലെത്തിയ ഇക്കോവാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.