തൊടുപുഴ : കാലവര്‍ഷം ആരംഭിച്ച് ഒരാഴ്ചയാകുമ്പോള്‍ ജില്ലയില്‍ മഴ പ്രതീക്ഷിച്ചതിലും വളരെ കുറവ്. ജൂണ്‍ 1 മുതല്‍ ഇന്നലെ രാവിലെ വരെ 293.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയില്‍ ലഭിച്ചത് 106 മില്ലിമീറ്റര്‍ മഴ മാത്രം.64% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. സാധാരണയില്‍ നിന്നു അല്‍പം വൈകി ജൂണ്‍ 8നാണ് ഇത്തവണ കാലവര്‍ഷം കേരളത്തിലെത്തുന്നത്. ജൂണ്‍ 1 മുതല്‍ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവര്‍ഷക്കണക്കില്‍ ഉള്‍പ്പെടുത്തുക.ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഇതുവരെ കാര്യമായ മഴയുണ്ടായില്ല. അതേസമയം തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലകളിലും അടിമാലി, മൂന്നാര്‍, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ ചില ഭാഗങ്ങളിലും മുൻ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.