നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു

കുഴല്‍മന്ദം: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്.നൊച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു അപകടം നടന്നത്. കെട്ടിടനിര്‍മാണ ജോലി കഴിഞ്ഞ്, അയല്‍വാസി പഴണിക്കുട്ടിയുടെ ബൈക്കില്‍ വരികയായിരുന്നു ഉഷ. നൊച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുവരും തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഉഷയെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പള്‍സ് കുറവായതിനെ തുടര്‍ന്ന് കണ്ണാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ മരിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × three =