കൊച്ചി : സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. മൂര്‍ക്കനിക്കര സ്വദേശി ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്.ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു.അങ്കമാലിയില്‍ എത്തിയപ്പോഴാണ് ശിവശങ്കര്‍ ട്രെയിനില്‍ ഇല്ലെന്ന് സുഹൃത്തുക്കള്‍ മനസിലാക്കിയത്. ഉടന്‍ റെയില്‍വേ പോലീസില്‍ അറിയിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.