തിരുവനന്തപുരം : തപസ്യ കലാ സാഹിത്യ വേദിയുടെ കാവാലം സ്മൃതി സന്ധ്യ ജൂൺ-25 ന്
തപസ്യ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കുന്ന കാവാലം സ്മൃതി സന്ധ്യ നാടകാചാര്യനും എഴുത്തുകാരനുമായ ഡോ. രാജാവാര്യർ ഉദ്ഘാടനം നിർവ്വ ഹി ക്കും. വൈകുന്നേരം 6 യൂണിറ്റ് പ്രസിഡന്റ് ആനന്ദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് ഉന്നതാധികാര സമിതി അംഗവും നാടക സംവിധായകനുമായ എസ് രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ജിജാ ജനറൽ സെക്രട്ടറിയും ചിത്രകാരനുമായ സുജിത്ത് ഭവാനന്ദൻ , സെക്രട്ടറിയുംസംഗീത സംവിധായകനുമായ ബാബു കൃഷ്ണ യൂണിറ്റ് സെക്രട്ടറി സതീഷ് പൂജപ്പുര സരയു മോഹന ചന്ദ്രൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും സർവ്വകലാശാല യുവജനോത്സവ സമ്മാന ജേതാവ് ജി എസ് അഥീന കാവാലം കവികൾ ആലപിക്കും. തുടർന്ന് കാവാലം നാരായണ പണിക്കർ രജിച്ച ഗാനങ്ങൾ യുവഗായകർ ആലപിക്കും.