കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു. മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്.രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോകാൻ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാള്‍ട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തല്‍ക്ഷണം തന്നെ യുവാവ് മരിച്ചു.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാറ്ററിങ്ങിന്റെയും മറ്റും മാലിന്യങ്ങള്‍ വണ്ടികളില്‍ കൊണ്ടുവന്ന് റോഡരികില്‍ തട്ടുന്നത് ഇവിടെ പതിവാണ്. നായശല്യത്തിന്റെ പ്രധാന കാരണവും ഇത് തന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളിലില്ലാത്തത് സംബന്ധിച്ച് നിരവധി തവണ പരാതികള്‍ഉയര്‍ന്നതാണ്.