എറണാകുളം റൂറലില്‍ വന്‍ മയക്കുമരുന്ന് വേട്ട. എല്‍എസ്ഡി സ്റ്റാമ്ബ് ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കള്‍ പിടിയില്‍.പ്രതികളെ റിമാന്‍ഡ്
ചെയ്തു.വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറല്‍ പൊലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 26 ഗ്രാം എംഡിഎയും രണ്ട് കിലോ കഞ്ചാവുംകണ്ടെത്തി. ബംഗളൂരു ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിച്ചിരുന്നത്.നായത്തോട് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അജ്‌നാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് 22 എല്‍എസ്ഡി സ്റ്റാമ്ബ്, 13 ഗ്രാം എംഡിഎംഎ, 700 ഗ്രാം കഞ്ചാവ് എന്നിവപൊലീസ് പിടിച്ചെടുത്തു.