കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്ന് കാറിനകത്തുണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയില്‍.മലപ്പുറം കൊണ്ടോട്ടിയില്‍ മുതുവട്ടൂര്‍ പാറക്കുളങ്ങര വീട്ടില്‍ ജില്‍ഷാദ് (29) ആണ് അറസ്റ്റിലായത്.മേയ് 23ന് രാത്രി 11.30-ന് പേരാമ്പ്രയിലുള്ള സനൂപ് എന്നയാളുടെ നിര്‍ത്തിയിട്ട കാറില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.