ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത;ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച്‌ പൊള്ളിച്ചു

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. ബല്ലിയയില്‍ മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച്‌ പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ശ്രാവണ്‍പൂര്‍ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയില്‍, വാരണാസിയില്‍ നിന്നുള്ള പൂജാരി ഒരു പാത്രത്തില്‍ നിന്ന് ചൂട് പാല്‍നുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 1 =