(അജിത് കുമാർ. ഡി )
തലസ്ഥാനത്തെ പൂക്കടക്കാരെ ജാഗ്രത. ഇനി മുതൽ മുല്ലപ്പൂവ് മുഴം കണക്കെ വിൽപ്പന നടത്തിയാൽ പിടി വീഴും. ലീഗൽ മെട്രോളജി വകുപ്പ് മുല്ലപ്പൂവ് മുഴം കണക്കെ വില്പന നടത്തിയതിനു തൃശൂരിൽ പൂക്കടയിൽ നടത്തിയ റെയിഡിൽ3000രൂപ പിഴ യിട്ടു. ഒരാൾ നൽകിയപരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതും പിഴ ചുമത്തിയതും. വളരെ പഴയ കാലത്തെകെട്ടിയ പൂവിനു മുഴം കണക്കിനാണ് ഏവരും കൊടുത്തിരുന്നത്. സീസണിൽ ഒരു മുഴം പിച്ചി, മുല്ല പ്പൂവിനു 250രൂപ മുതൽ 400രൂപ വരെ യാണ് ഈടാക്കുന്നത്. ഇനി മുതൽ മുല്ല പ്പൂവ് ആയാലും, പിച്ചി പൂ ആയാലും മുഴം കണക്കെ വിൽപ്പന നടത്തി പരാതി ഉണ്ടായാൽ പൂക്കട ക്കാരന് പണി തന്നെ. പൂക്കടക്കാർ ജാഗ്രത…. ഇനിമുതൽ മുഴം വേണ്ട…. മീറ്റർ കണക്കു മതി