തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു സംഭവം.വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടില്‍ കേരളവിഷന് കേബിള്‍ നെറ്റ്വര്ക്കിലെ ജീവനക്കാരനാണ് നിജാസ്.വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തില്‍ പോകവേ, വേളാവൂരില്‍ എതിര് ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.