പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നില്‍നിന്നു വീണ വീട്ടമ്മ മരിച്ചു. കൊഴുവനാല്‍ ഐക്കരയില്‍ പരേതനായ തങ്കപ്പന്റെ മകള്‍ ബിന്ദു (48) ആണ് മരിച്ചത്.കൊഴുവനാല്‍ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം. മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ താഴെവീഴുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ബിന്ദുവിനെ ഉടൻ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.