തൃശൂര്‍: രാജ്യത്ത് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ വാടാനപ്പള്ളി എക്‌സൈസ് പിടികൂടി.വാടാനപ്പള്ളിയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നാണ് വിവിധ ബ്രാന്റുകളിലുള്ള സിഗരറ്റുകള്‍ പിടികൂടിയത്. ഇവയ്ക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടായിരുന്നില്ല.