തൃശൂര്‍ : ഉറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്.
ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രേസി (58) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തില്‍ മുങ്ങി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ഗ്രേസി തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.