കണ്ണൂര്‍: വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ അമ്മ പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.
പരേതനായ അഡ്വ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യൻ ജോര്‍ജ്, ആനി മരിയ ജോര്‍ജ്, ഫ്രാൻസിസ് ബൈജു ജോര്‍ജ്, സ്റ്റാൻലി ജോര്‍ജ്, വിൻസ്റ്റൻ ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സില്‍വിയ ജോര്‍ജ് തുടങ്ങിയവരാണ് മറ്റു മക്കള്‍.