കുഴല്‍മന്ദം ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എന്‍ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടില്‍ അബ്ദുള്‍ മുബാറക് ( 58 ) ആണ് മരിച്ചത്.ദേശീയപാത ചിതലി പാലത്ത് റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുള്‍ മുബാറക്കിനെ ആലത്തൂര്‍ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ മുബാറക്കിനെ കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രി വച്ച് വൈകിട്ട് അഞ്ച് മണിക്കാണ് മരിച്ചത്.