തിരുവനന്തപുരം : സീനിയർ സിറ്റി സൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ആയ വയോജന ഭവന്റെ ഉദ്ഘാടനം ആറിന് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിക്കും. സംഘടന പ്രസിഡന്റ് വി എ എൻ നമ്പൂതിരിയുടെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥി ആയിരിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാരായ വി. ജോയ്, വി കെ പ്രശാന്ത്, നന്തൻകോട് കൗൺസിലർ ഡോക്ടർ റീന, സംഘടന വനിതാ വിഭാഗം പ്രൊഫ :കെ എ സരള, ആർ രാജൻ, ജില്ലാ പ്രസിഡന്റ് ജി. രാജൻ തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, കെ സുകുമാരൻ ആശാരി തുടങ്ങിയവരുംസംസാരിക്കും. പട്ടം പ്ലാമൂടിലാണ് പുതിയ മന്ദിരം. രാവിലെ 10.30നാണു ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്.