ലീഡർ കെ. കരുണാ കരന്റെ ആത്മാവിനെ ഇനിയും “നോവിച്ചാൽ “നേതാക്കന്മാ ർക്ക് പണി കിട്ടും ” കെ. കരുണാകരൻ സെന്റർ നിർമ്മാണം ഭൂമിയിലോ…. അതോ “പാതാളത്തിലോ “….?

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ്‌ നേതാവും ആയിരുന്ന ലീഡർ കെ. കരുണാകരന്റെ നാമധേ യ ത്തിലുള്ള കെ. കരുണാകരൻ സെന്റർ നിർമ്മിക്കുന്നതിൽ ഉണ്ടായിട്ടുള്ള അവഗണയും, അനാസ്ഥ യും അവസാനിപ്പിക്കണം എന്ന ആവശ്യവും ആയി മുൻ കെ പി സി സി എക്സിക്യൂട്ടീവ് അംഗവും, മുൻ നഗര സഭ പ്രതിപക്ഷ നേതാവ് കെ. മഹേശ്വരൻ നായർ രംഗത്ത്. സെന്ററിന്റെ നിർമാണത്തിന് വേണ്ടി മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടിയും, അന്നത്തെ ആ ഭ്യന്തിരമന്ത്രി രമേശ്‌ ചെന്നി ത്തലയും മുൻകൈ എടുത്താണ് യു ഡി എഫ് സർക്കാർ തലസ്ഥാനത്തു ബിഷപ് പെരേര ഹാളിന് എതിർ വശം 37സെന്റ് സ്ഥലം അനുവദിച്ചു. ഈ സ്ഥലത്തു 2013ൽ പ്രതിരോധ മന്ത്രി ഏ കെ ആന്റണി തര ക്കല്ലിട്ടു എങ്കിലും കഴിഞ്ഞ 10വർഷം ആയി അവിടെ യാതൊരു നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഈ സ്ഥലം കാടും, മേടും ആയി ഇഴ ജന്തു ക്കളുടെ വിഹാര കേന്ദ്രം ആയി മാറിയിരിക്കുന്നു.ഇത്‌ ലീഡറുടെ ആത്മവിനോട് കാണിക്കുന്ന കൊടും ക്രൂരതയും, വഞ്ചനയും ആണ്. ജൂലൈ 5ന് കെ. കരുണാകരന്റെ ജന്മ ദിന മാണ്. ഈ ദിനങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ പലയിടത്തും നടത്തുന്ന “നേർച്ച ക്കാട്ടി കൂട്ടലുകൾ “, ലീഡർ ഉണ്ടായിരുന്നു എങ്കിൽ എന്ന് പറഞ്ഞു പൊതു ജന മധ്യത്തിൽ നടത്തുന്ന “മുതല ക്കണ്ണീർ “പൊഴിക്കൽ “എന്നിവ ആരെ കാണിക്കാൻ എന്നുള്ള ചോദ്യത്തിനും ആർക്കും ഉത്തരമില്ല. കെ. കരുണാകരൻ ജീവിച്ചിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ സിൽബന്ധികൾ ആയി നിന്നവരും, പുറകിൽ നിന്നും കാലുവാ രിയവരും ഉന്നതസ്ഥാനമാനങ്ങൾ കിട്ടിയവരും ഇനിയെങ്കിലും സ്വയം ആത്മ പരിശോധന നടത്തണം.105-ആം ജന്മ ദിനത്തിൽ എങ്കിലും കെ. കരുണാകരൻ സെന്റർ യഥാർത്ഥ മാക്കാൻ കോൺഗ്രസ്സ് നേതാക്കൾ ഉൾപെടെ ഉള്ളവർ ശ്രമിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കുകയില്ല എന്ന സത്യം ഏവരും ഓർക്കുന്നത് നന്നായിരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + 20 =