പാലാ: പാലാ ടൗണിലെ ലോട്ടറി വില്പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു.പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വലവൂര്‍ സ്വദേശി പ്രീതി (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്നു.ലോട്ടറി വില്പനക്കാരനായ പ്രകാശനെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ വീടിനു സമീപം കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോഎന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.