കണ്ണൂര്‍: കണ്ണൂരില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞഞിട്ടില്ല.കണ്ണൂര്‍ തോട്ടടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 -ഓടെയായിരുന്നു അപകടം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റും. ലോറിയുമായി കൂട്ടിയിടിച്ച ബസ് മുന്ന തവണയോളം മലക്കം മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ബസ് തലശ്ശേരിയില്‍നിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.