ത്യശൂര്‍: തൃശൂര്‍ പൂരത്തില്‍ ഏറ്റവും അധികം കാലം തിടമ്പേറ്റുകയും കേരളത്തിലെ ഉത്സവപറമ്പുകളില്‍ നിറസാന്നിദ്ധ്യമാവുകയും ചെയ്ത കൊമ്പൻ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു.70 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.ഉച്ചയ്ക്ക് രണ്ടോടെ ക്ഷേത്രത്തിലെ കെട്ടുതറിയിലായിരുന്നു അന്ത്യം