(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഫോർട്ട് പോലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ തന്നെ തലസ്ഥാന നിവാസികളുടെ മനസ്സിൽ മിന്നൽ പിണരുകൾ പായുന്ന ഒരു കാലം ഉണ്ടായിരുന്നു. ഉരുട്ടി കൊല ഉൾപെടെ ഉള്ള പോലീസിന്റെ കിരാതനടപടികൾ ഉണ്ടായിരുന്ന തലസ്ഥാനത്തെ പോലീസ് സ്റ്റേഷൻ. ഒരിക്കലും നന്നാകില്ല എന്ന് പൊതുജനം തലയിൽ കൈവച്ചു പറഞ്ഞ സ്റ്റേഷൻ. എന്നാൽ ജനങ്ങളുടെ പേടി പ്പെടുത്തുന്ന പ്രതികരണങ്ങൾക്ക് എന്നേക്കും ആയി ഗുഡ് ബൈ പറഞ്ഞുകൊണ്ട് ഫോർട്ട് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എസ് ഷാജിയും, എസ് എച് ഒ രാകേഷനും ചാർജ് എടുത്തതോടെ അവിടുത്തെ സ്ഥിതി ആകെ മാറി. കള്ളന്മാ ർക്കും, ഗുണ്ടകളുടെയും വിഹാര രംഗം ആയിരുന്നു ഒരു കാലത്തു ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധി പ്രദേശങ്ങൾ. എന്നാൽ ഇന്ന് മൊത്തത്തിൽ ഒരു മാറ്റം ആണ് ഇവർ വരുത്തി തീർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ മണക്കാടുള്ള വീട്ടിൽ നിന്നും 90ഓളം പവൻ കവർന്ന കേസിൽ പ്രതിയെ പിടിക്കുന്നതിൽ ഈ രണ്ടു ഉദ്യോഗസ്ഥർ കാണിച്ച അന്വേഷണരീതി ഏറെ മതിക്ക പെടേണ്ടതാണ്. മോഷണം നടന്നു ദിവസങ്ങൾക്കുള്ളിൽ കൊടും ക്രിമിനൽ ആയ മോഷ്ടാവിനെ വലയിൽ ആക്കിയത് ഏറെ പ്രകീർത്തിക്ക പെടേണ്ടതാണ്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ഒട്ടുമിക്ക കൊടും ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇവർക്ക് കഴിഞ്ഞത് ആ പരിധിയിലെ നിവാസികളുടെ സ്വൈര്യജീവിതം ഉറപ്പാക്കി. ഇവർ സേനയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ തന്നെ യാണ്. രണ്ടു ഇദ്യോഗസ്തർ ക്കും ഈ അവസരത്തിൽ ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ.