ബെംഗളൂരു: ടെക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌റോണിക്‌സ് ഇന്റര്‍നെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാര്‍, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഫെലിക്‌സിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു ഫെലിക്‌സ്. ആക്രമണത്തിന് മുമ്പ് ഏകദേശം 30 മിനിറ്റോളം ഇയാള്‍ ഇരുവരുമായി ക്യാബിനിലിരുന്ന് സംസാരിച്ചിരുന്നു. വാളുപയോഗിച്ചാണ് വിനുവിനെയും സുബ്രഹ്മണ്യത്തെയും ഫെലിക്‌സ് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഇരുവരും മരിക്കുകയായിരുന്നു. ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.