വിഴിഞ്ഞം: സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ചു സ്ഥാപന അധികൃതര്‍ തടഞ്ഞു പൊലീസിനു കൈമാറി.വിഴിഞ്ഞം പൊലീസ് അറസ്റ്റ് രണ്ടംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തില്‍ മൂന്നാമനുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വെങ്ങാനൂര്‍ സൂര്യ ഫിനാൻസില്‍ നടന്ന സംഭവത്തില്‍ തിരുവല്ലം സ്വദേശി സാദിക്ക്(28),കുമരിച്ചന്ത സ്വദേശി യാസിൻ (27)എന്നിവരാണ് അറസ്റ്റിലായത്.പണയം വയ്ക്കാനെത്തിയ സംഘത്തെ സംശയം തോന്നിയ സ്ഥാപന അധികൃതര്‍ തടഞ്ഞു വച്ചു പൊലീസിനു കൈമാറുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് എത്തും വരെ മുറിക്കുള്ളില്‍ അനുനയിപ്പിച്ചു തടഞ്ഞു .വയ്ക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിന്റെ തലസ്ഥാനത്തെ വിവിധ ശാഖകളില്‍ സമാന രീതിയില്‍ സംഘം ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.വെങ്ങാനൂരിലെ സ്ഥാപനത്തില്‍ സംഘം മുൻപും ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതാണ് സംശയത്തിനു കാരണം.