വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്ബ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്.കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം 16-ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം സംഭവിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 3 =