തിരുവനന്തപുരം പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) ആത്മഹത്യ ചെയ്തത്.രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. നേരത്തെ ചില മാനസിക പ്രശ്‌നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസം വീട്ടുകാര്‍ കതക് പൊളിച്ച് അകത്തുകയറുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരന്നു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.