ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്. സ്വര്‍ണ്ണമാല ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്.
ജ്വല്ലറിയില്‍ വ്യാജ പേരും വിലാസവുമായിരുന്നു പ്രതി നല്‍കിയിരുന്നത്.