മഞ്ചേശ്വരം: കാറില്‍ കടത്തിയ 285.12 ലീറ്റര്‍ ഗോവന്‍, കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി. കഴിഞ്ഞദിവസം രാത്രി 8.50ന് മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 180 മില്ലിലിറ്ററിന്‍റെ 720 കുപ്പികളിലായി 129.6 ലീറ്റര്‍ ഗോവന്‍ മദ്യവും 180 മില്ലിലീറ്ററിന്‍റെ 864 ടെട്രാ പാക്കറ്റുകളിലായി 155.52 ലിറ്റര്‍ കര്‍ണാടക മദ്യവും 2000 രൂപയും പിടികൂടിയത്.കാര്‍ ഡ്രൈവര്‍ കാസര്‍ഗോഡ് ഷിറിബാഗിലു സ്വദേശി ബി.പി.സുരേഷി (41)നെ അറസ്റ്റ് ചെയ്തു.