കണ്ണൂര്‍: ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭവിനയ് കൃഷ്ണയെ കൈപിടിച്ച് ഉയര്‍ത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സമീപവാസികള്‍ കുളത്തില്‍ തിരച്ചില്‍ നടത്തി വിദ്യാര്‍ത്ഥിയെ കരക്കെത്തിക്കുകയും ഉടൻ വിദ്യാര്‍ത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.