മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഖലാപൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.30 കുടുംബങ്ങള്‍ കുടുങ്ങിയതായുള്ള സംശയം അധികൃതര്‍ക്കുണ്ട്.ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ആദിവാസി ഗ്രാമത്തില്‍ 46ഓളം വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം. ഇതില്‍ ഏതാനും വീടുകളും ഒരു സ്കൂള്‍ കെട്ടിടവും മാത്രമാണ് മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മോര്‍ബെ ഡാമിന് സമീപത്താണ് ഈ സ്ഥലം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് റായ്ഗഢില് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.